സംസ്ഥാനത്ത് സ്വർണവില റോക്കറ്റ് വേഗത്തിൽ
സംസ്ഥാനത്ത് സ്വർണവില റോക്കറ്റ് വേഗത്തിൽ കുതിച്ചുയരുകയാണ്. ഈ മാസത്തിൽ മാത്രം പവന് 17,000 രൂപയിലധികം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡോളർ സൂചികയിലുണ്ടായ ഇടിവാണ് ആഗോള വിപണിയിൽ സ്വർണത്തിന് പ്രിയമേറാനും വില വർധിക്കാനും പ്രധാന കാരണമായത്. നിലവിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം പവന് വലിയ രീതിയിലുള്ള വിലക്കയറ്റമാണ് ഉണ്ടായത്. ഇന്നലെ രാവിലെ 1,080 രൂപ വർധിച്ച് 1,16,320 രൂപയിലെത്തിയ വില, ഉച്ചകഴിഞ്ഞ് വീണ്ടും 1,200 രൂപ കൂടി ഉയർന്ന് 1,17,520 […]




